ക്രമക്കേടുകള്‍ ടി.സി. മാത്യുവിന്റ കാലത്ത്: കെ.സി.എ

ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പേരിലുള്ള ആരോപണങ്ങള്‍ ശരിവെച്ച് ഇടക്കാല റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റ് ബി.വിനോദ് രാജിവെച്ചു. ഇടുക്കിയിലെ കെ.സി.എയുടെ സ്ഥലത്തുനിന്ന് അനധികൃതമായി പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയ സംഭത്തിലാണ് ബി.വിനോദിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരിക്കുന്നത് അന്ന് ഇടുക്കി ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന വിനോദാണ്. സംഭവത്തില്‍ ഇടുക്കി ജില്ലാ അസോസിയേഷനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന കെ.സി.എ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.