നൂറ്റാണ്ടിന്റെ താരത്തിന് 60

ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന നായകന്‍ കപില്‍ദേവിന് ഇന്ന് 60 വയസ്സ് തികയുന്നു. 1959 ജനുവരി ആറിന് ചണ്ഡീഗഢിലാണ്, തടിക്കച്ചവടക്കാരനായ രാംലാല്‍ നിഖഞ്ജിന്റേയും രാജ്കുമാരിയുടേയും മകനായി കപില്‍ ജനിച്ചത്. 1978-ല്‍ പാകിസ്താനെതിരെയായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും കപിലിന്റെ അരങ്ങേറ്റം. 131 ടെസ്റ്റുകളില്‍ നിന്ന് 5248 റണ്‍സും 434 വിക്കറ്റും നേടിയിട്ടുണ്ട്. 225 ഏകദിനങ്ങളില്‍ നിന്നായി 3783 റണ്‍സും 253 വിക്കറ്റും വിക്കറ്റുമാണ് കപിലിന്റെ സമ്പാദ്യം. 1994-ല്‍ വിരമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളുടെ റെക്കോഡ് കപിലിന്റെ പേരിലായിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented