ശ്രീകാന്തിനും ഹര്‍മന്‍ പ്രീതിനും സ്മൃതിയുടെ വ്യത്യസ്തമായ വെല്ലുവിളി

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡിംബി ശ്രീകാന്തിനെയും വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍ പ്രീതിനേയും വെല്ലുവിളിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധന. ജഗിള്‍ ലൈക് എ ചാമ്പ് എന്ന പേരിലുള്ള മല്‍സരത്തിനാണ് സ്മൃതി ഇരുവരേയും വെല്ലുവിളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥമാണ് ഈ ചാലഞ്ച് നടത്തുന്നത്. ഇന്ത്യന്‍ ടീമിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍മന്‍ പ്രീതിനോട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണ അറിയിക്കാനും ഈ ചലഞ്ച് ഏറ്റെടുക്കാനും സ്മൃതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.