അന്തസ്സര്‍വകലാശാല നീന്തലില്‍ ക്രമക്കേടെന്ന് ആരോപണം

അഖിലേന്ത്യ അന്തസ്സര്‍വകലാശാല നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സംഘാടകരുടെ അട്ടിമറിയെന്ന് ആരോപണവുമായി കേരള ടീമുകള്‍. അടിസ്ഥാനസൗകര്യം ഇല്ലാതെയാണ് പഞ്ചാബിലെ ലൗവ്ലി പ്രൊഫഷണല്‍ സര്‍വകലാശലയില്‍ മീറ്റ് നടത്തുന്നതെന്നും കേരള ടീമുകള്‍ ആരോപിച്ചു. ഫിനിഷിങ് പോയന്റില്‍ ടച്ച് പാഡ് ഉപയോഗിക്കുന്നതിനു പകരം സ്റ്റോപ് വാച്ച് വെച്ചാണ് ഫലം നിര്‍ണയിക്കുന്നത്. താരങ്ങള്‍ക്കും സ്റ്റാഫിനും താമസസൗകര്യവും ഭക്ഷണവുമില്ല. ദേശീയ നീന്തല്‍ അസോസിയേഷന്റെ വിലക്കുള്ള താരമായ സാഹില്‍ ചോപ്രയാണ് മുഖ്യ സംഘാടകനെന്നും ഫലങ്ങള്‍ ആതിഥേയ സര്‍വകലാശാലയ്ക്കുവേണ്ടി അട്ടിമറിക്കുന്നുവെന്നും കേരളത്തിന്റെ പ്രതിനിധികള്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented