ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്താനും കൊമ്പുകോർക്കുന്നു. കിരീടപോരാട്ടത്തെക്കാളും വീറും വാശിയും സമ്മർദവും നിറയുന്ന മത്സരം ഇന്ന് ദുബായിൽ അരങ്ങേറുന്നു. ലോകകപ്പ് വേദിയിൽ എന്നും എപ്പോഴും പാകിസ്താനെ മുട്ടുകുത്തിച്ച ചരിത്രം ഇന്ത്യൻ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു. ഏകദിന, ട്വന്റി 20 ലോകകപ്പുകളിലായി ഇതുവരെ 12 തവണ ഏറ്റുമുട്ടി.

ഏകദിനത്തിൽ ഏഴ് തവണയും ട്വിന്റി 20 യിൽ അഞ്ച് തവണയും. എല്ലാത്തവണയും ഇന്ത്യ വിജയം ചൂടി. 2007ലെ പ്രഥമ ടി 20 ലോകകപ്പിൽ അവസാന ഓവറിൽ അനായാസ വിജയത്തിലേക്ക് നീങ്ങിയ പാകിസ്താനെ തോൽപിച്ച ക്യാച്ച് നമ്മുടെ മലയാളികളുടെ പ്രിയങ്കരനായ ശ്രീശാന്തിന്റേതായിരുന്നു. മിസ്ബയുടെ റിവേഴ്‌സ് സ്വീപ്പിൽ ശ്രീശാന്ത് പിടിച്ചത് വിജയവും കിരീടവുമായിരുന്നു.