2020 ദുബായ് മാരത്തോണിന് ആവേശപൂര്‍വം തുടക്കം. ആദ്യ ദിനം സ്ത്രീ പുരുഷ വിഭാഗത്തില്‍ എത്യോപ്യന്‍ ആധിപത്യം വ്യക്തമായിരുന്നു. എത്യോപ്യന്‍ സ്വദേശി ഒലിക്ക അഡ്ഗുന രണ്ട് മണിക്കൂറും ആറ് മിനിറ്റും പതിനഞ്ച് സെക്കന്റും എടുത്ത് പുരുഷ വിഭാഗത്തില്‍ ഒന്നാമതെത്തി. 2:19:37 മണിക്കൂറുകൊണ്ട് എത്യോപ്യന്‍ സ്വദേശിനി വര്‍ക്കനിഷ് ഡെഗ്‌ഫെ സ്ത്രീകളിലും ഒന്നാമതായി.