ധോനിയുടെ വിക്കറ്റ് ആഘോഷിച്ച് ജഡേജയും റെയ്‌നയും; ചങ്ക് പൊട്ടി സൂപ്പര്‍ കിങ്‌സ് ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ശക്തമായ ടീമായിരുന്നു എം.എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറ് തവണ ഫൈനലില്‍ കളിച്ച ഏക ടീം. ധോനിക്കൊപ്പം ജഡേജയും റെയ്‌നയും എല്ലാമുള്ള ശക്തമായ ടീം. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ചെന്നൈ ആരാധകരെ നിരാശയിലാഴ്ത്തി 2015ല്‍ ലോധ കമ്മറ്റി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് ഏര്‍പ്പെടുത്തി. അതോടെ ടീമംഗങ്ങളെല്ലാം പലയിടങ്ങളിലേക്കായി പിരിഞ്ഞു. ധോനി  റൈസിങ് പൂനെ സൂപ്പര്‍ജയിന്റിലും റെയ്‌നയും ജഡേജയും ഗുജറാത്ത് ലയണ്‍സിലും എത്തിയത് അങ്ങനെയാണ്. ഒന്നിച്ചു കളിച്ച താരങ്ങള്‍ കഴിഞ്ഞ ദിവസം എതിര്‍പാളയങ്ങളില്‍ നിരന്നപ്പോള്‍, ധോനിയുടെ വിക്കറ്റ് ആഘോഷിക്കുന്ന റെയ്‌നയെയും ജഡേജയെയും കണ്ടപ്പോള്‍ ചങ്കുപിടഞ്ഞത് ചെന്നൈ ആരാധകര്‍ക്കാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.