വൈറലായി ധോനിയുടെ ബൗളിങ് പരിശീലനം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ നടത്തുന്ന ബൗളിങ് പരിശീലനത്തിന്റെ വീഡിയോ വൈറലാവുന്നു. ഒരു പരിശീലന വീഡിയോ ചര്‍ച്ചയാവാന്‍ ഇതിനുമാത്രം എന്തിരിക്കുന്നു എന്നല്ലേ? സാക്ഷാല്‍ എം.എസ്.ധോനിയാണ് അതിന് കാരണക്കാരന്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം ബൗളിങ് പരിശീലനം നടത്തുന്ന ധോനിയാണ് ബി.സി.സി.ഐ ട്വിറ്ററിലൂടെ പുറത്തുവിട്ട ദൃശ്യത്തിലുള്ളത്. വന്‍ സ്വീകാര്യതയാണ് ദൃശ്യത്തിന് ലഭിച്ചത്. ഓഫ് ബ്രേക്ക്, ലെഗ് ബ്രേക്ക് ബൗളുകള്‍ എറിയുന്നതായാണ് വീഡിയോ. 2011-ല്‍ നടന്ന ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ധോനി പന്തെറിഞ്ഞിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.