കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രഞ്ജി മുന്‍ ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഏകീകൃത ബൈലോ ഇല്ലെങ്കില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിലെ പതിനാല് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ 12 എണ്ണത്തിലും ഈ വര്‍ഷം ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏകീകൃത ബൈലോ വേണമെന്ന ആവശ്യവുമായി സന്തോഷ് കരുണാകരന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 

ലോധ സമിതി ശുപാര്‍ശ ചെയ്ത കൂളിങ് ഓഫ് പിരീയഡ് ഇല്ലാത്തതിനാല്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലെ പല ഭാരവാഹികളും വര്‍ഷങ്ങളായി പദവികളില്‍ തുടരുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കൃത്യമായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്ല. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല