ആദ്യമായി ഒരു ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കി മലയാളി. ലങ്ക പ്രീമിയര്‍ ലീഗില്‍ കണ്ണൂര്‍ സ്വദേശിയും ദുബായ് മലയാളിയുമായ മുര്‍ഫാദ് മുസ്തഫയുടെ കൊളമ്പോ കിങ്സ് ശക്തമായ സാന്നിധ്യമാകും.

കേരളത്തില്‍ നിന്ന് കൊച്ചി ഐ.പി.എല്‍ ടീമുണ്ടായിരുന്നെങ്കിലും ടീം ഉടമകള്‍ മലയാളികളായിരുന്നില്ല. സൂപ്പര്‍താരം മോഹന്‍ലാല്‍ അടുത്ത ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കുമെന്ന് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മറ്റൊരു മലയാളി ലങ്കാ പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.

ശ്രീലങ്കയിലേക്ക് ടീമിനെ അയക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുര്‍ഫാദ് മുസ്തഫ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.