ബെംഗളൂരു എഫ്.സിയേക്കാള്‍ ഇഷ്ടം കൂടുതല്‍ ബ്ലാസ്റ്റേഴ്സിനോട്: സി.കെ വിനീത്
May 29, 2017, 03:20 PM IST
ഹാജര്‍ കുറവിന്റെ പേരില്‍ ഏജീസ് ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് ഫെഡറേഷന് കപ്പില്‍ ബെംഗളൂരു എഫ്.സിയെ വിജയത്തിലേക്ക് നയിച്ച രണ്ട് ഗോള്‍ നേടിയത്. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രോഫിയുമായി നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് തനിക്ക് കളിക്കണമെന്നാണ് വിനീത് പറഞ്ഞത്. സമ്മര്‍ദത്തിനിടയിലും നേടിയ ഗോളിനെക്കുറിച്ചും ഐ-ലീഗ് ടീം ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നതിനെക്കുറിച്ചും സി.കെ വിനീത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.