ജി.വി രാജ അവാർഡിൽ ഇത്തവണയും വേണ്ടപ്പെട്ടവർക്ക് വീതം വെച്ച് നൽകിയെന്ന് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻ അപർണ ബാലൻ. രാജ്യത്തിനു നേട്ടമുണ്ടാക്കിയത് പരിഗണിയ്ക്കാതെ തന്നേക്കാൾ താഴ്‌ന്ന പ്രകടനമുള്ളവർക്ക് അവാർഡ് നൽകിയതിലുള്ള നിരാശയിലാണ് അപർണ ബാലൻ.

കഴിഞ്ഞവർഷം ജി.വി രാജ അവാർഡ് നൽകാതെ തന്നെ തഴഞ്ഞതിനെതിരെ അപർണ ബാലൻ പ്രതിഷേധിച്ചിരുന്നു. ഇത്തവണയും അപർണ അവാർഡിന് പുറത്തായി. ഒമ്പതുതവണ ദേശീയ ചാമ്പ്യൻഷിപ്പ്, സാഫ് ​ഗെയിംസിൽ മൂന്ന് സ്വർണം മൂന്ന് വെള്ളി, കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളി തുടങ്ങി നേട്ടങ്ങളുടെ നിര തന്നെ അപർണയ്ക്ക് സ്വന്തമായുണ്ട്.

എന്നിട്ടും കേരളത്തിന്റെ പ്രധാനപ്പെട്ട കായിക പുരസ്കാരത്തിൽ നിന്ന് തന്നെ നിരന്തരം തഴയുന്നതിലുള്ള നിരാശയിലാണ് ഈ രാജ്യാന്തര താരം.