ഫോട്ടോ നോക്കി ഫുട്ബോൾ താരങ്ങളുടെ പേരും ജഴ്സി നമ്പറും പറഞ്ഞ് അമ്പരപ്പിക്കുകയാണ് നാലുവയസ്സുകാരൻ റാദിൻ റനീഷ്. നൂറോളം ഫുട്ബോൾ താരങ്ങളുടെ രൂപം മാത്രം മതി റനീഷിന്, അവരുടെ പേരും ജഴ്സി നമ്പറും പെട്ടെന്ന് തന്നെ പറഞ്ഞ് തരും ഈ കൊച്ചു മിടുക്കൻ. തൃശ്ശൂർ സ്വദേശികളായ റനീഷ് - ശബ്നയുടെ മകനാണ് റാദിൻ റനീഷ്. ഗുരുകുലം പബ്ലിക് സ്കൂൾ വെങ്ങിനിശ്ശേരിയിൽ യു.കെ.ജി. വിദ്യാർത്ഥിയാണ് റാദിൻ.

റോബർട്ട് ലെവൻഡോസ്കി, ലയണൽ മെസ്സി തുടങ്ങി നീണ്ടു നിൽക്കുന്ന താര നിരകളുടെ മുഖം ഓർത്തെടുക്കുന്ന ഈ കൊച്ചു മിടുക്കൻ ഒരു ബെൽജിയം ആരാധകൻ കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് റാദിന്റെ ഇഷ്ട താരം. 

കുടുംബപരമായിത്തന്നെ തങ്ങൾ ഫുട്ബോൾ ആരാധകരാണ്. ഇത് കണ്ടാണ് റാദിൻ വളർന്നത്. തങ്ങൾ ഫുട്ബോൾ മത്സരങ്ങൾ കണ്ടിരിക്കുമ്പോൾ റാദിനും കൂടെ ചേരുമെന്ന് പിതാവ് റനീഷ് പറയുന്നു.