ആചാര സംരക്ഷണത്തിന്റെ പുത്തന്‍മാതൃകയാവുകയാണ് കൊല്ലം കൊട്ടാരക്കരയിലെ ഒരു ക്ഷേത്രം. കോവിഡ് കാലമായതോടെ തമിഴ്നാട്ടിലെ പഴനിയിലെത്തി തല മുണ്ഡനം ചെയ്യാന്‍ സാധിക്കാത്ത ഭക്തര്‍ക്ക് ആശ്രയമാവുകയാണ് ഈ ക്ഷേത്രം. തെക്കന്‍ തിരുവിതാംകൂറിലെ തിരുപളനിയെന്ന് വിളിപ്പേരുള്ള വിലങ്ങറ ക്ഷേത്രമാണ് തലമുണ്ഡന ചടങ്ങിന് ഭക്തര്‍ക്ക് അവസരമൊരുക്കുന്നത്.