തൃശ്ശൂർ വ്യാകുലമാതാവിൻ ബസിലിക്ക തീർത്ഥകേന്ദ്ര (പുത്തൻപള്ളി) ത്തിൽ പള്ളിമണികൾ മുഴങ്ങുന്നത് സപ്തസ്വരങ്ങളിലാണ്. മറ്റ് ദേവാലയങ്ങളിലേതുപോലെ പതിവ് കുരിശുമണി അടിച്ചതിന് ശേഷം സപ്തസ്വരങ്ങളാൽ 'വാ വാ യേശുനാഥാ..വാ വാ സ്‌നേഹനാഥാ' എന്ന ഭക്തിഗാനമാണ് പള്ളിമണികളിൽ മുഴങ്ങുന്നത്. അറുപത് വർഷങ്ങളോളം പഴക്കമുള്ള പള്ളിമണികൾ ഇറ്റലിയിൽ നിന്നാണ് കൊണ്ടുവന്നിട്ടുള്ളത്. ഇടവകക്കാരനായ പരേതനായ ടി.വി. കൊച്ചുവറീതാണ് പള്ളിമണി സംഭാവന ചെയ്തത്.