ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ശബരിമല ക്ഷേത്രത്തിലെ കൊടിമരം. ഈ പ്രത്യേകതകളെല്ലാം വിവരിച്ചുകൊണ്ട് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ അനു അനന്തന്‍. 

'ശബരീശന്റെ ധ്വജസ്തംഭം' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ കൊടിമരത്തിനായുള്ള മരം കണ്ടെത്തിയതു മുതല്‍ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

ശബരിമലയിലെ കൊടിമരത്തിന്റെ മുഖ്യശില്‍പ്പിയുടെ മകനാണ് അനു. ശബരിമലയിലെ കൊടിമരത്തെക്കുറിച്ച് വരും തലമുറയ്ക്ക് അറിവ് പകരുന്നതിന് തന്റെ ഡോക്യുമെന്ററി ഉപകരിക്കും എന്നാണ് അനുവിന്റെ വിലയിരുത്തല്‍.