പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര മതില്‍ക്കെട്ടിനകത്താണ് ചടങ്ങുകള്‍ നടന്നത്. ഈ മാസം 13 മുതല്‍ 16 വരെയാണ് രഥോല്‍സവം. നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ പല്ലക്കുകളിലും ഗോരഥങ്ങളിലുമായി ക്ഷേത്രത്തിനുചുറ്റും മാത്രമാണ് പ്രയാണം നടക്കുക.