വാമനക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമേറിയതും ചരിത്ര പ്രാധാന്യമുള്ളതുമാണ് കാസർകോട് കൊടവലം മഹാവിഷ്ണു ക്ഷേത്രം. മൂന്നടി മണ്ണിന് അപേക്ഷിച്ചെത്തിയ വാമനൻ മഹാബലിക്ക് മുന്നിൽ ഭ​ഗവാന്റെ വിശ്വരൂപമായെന്നാണ് ഐതിഹ്യം. ഐതിഹ്യത്തിലെ ഈ വിഷ്ണു സങ്കല്പമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ മൂർത്തി.

എന്നാൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ല. വൃശ്ചികമാസത്തിലെ തിരുവോണനാളിൽ ബലീന്ദ്ര പൂജയടക്കമുള്ള ഉത്സവമാണ് ആഘോഷം. വടക്കെ മലബാറുകാരുടെ ആത്മീയ ചിന്തകളില്‍ കൊടവലം ക്ഷേത്രത്തിന് പ്രാധാന്യമേറെയാണ്.