മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശ്രയമായി ഡോളി

ശാരീരിക അവശതമൂലം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് മല നടന്നുകയറാന്‍ പറ്റാത്തവര്‍ക്കുള്ള ഏക ആശ്രയമാണ് ഡോളി. മനുഷ്യന്‍ മനുഷ്യനെ ചുമക്കുന്ന ഈ പഴഞ്ചന്‍ രീതിക്ക് പതിറ്റാണ്ടുകളായി ശബരിമലയില്‍ മാറ്റമില്ല. ഇടുക്കി വണ്ടിപെരിയാറില്‍ നിന്നുള്ള തോട്ടം തൊഴിലാളികളാണ് പമ്പയിലെ ഡോളിക്കാരില്‍ ഏറെയും. 3400 രൂപയാണ് ഇന്ന് യാത്രാകൂലി. ഇതില്‍ 200രൂപ ദേവസ്വം ബോര്‍ഡിന് കൊടുക്കണം. ബാക്കി ഈ സാധു മനുഷ്യര്‍ വീതിച്ചെടുക്കും. 400ഓളം ഡോളി തൊഴിലാളികള്‍ ഉണ്ടിവിടെ.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.