ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച ശേഷം ഇതാദ്യമായി ഇന്ന് 2000 ഭക്തർക്ക് ദർശനം. നിലവിലെ സാഹചര്യത്തിൽ കൂടുതൽ തീർത്ഥാടകർ എത്തിയാലും കോവിഡ് ക്രമീകരണങ്ങളെ ബാധിക്കില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വിലയിരുത്തൽ.

എട്ട് മാസത്തിന് ശേഷമാണ് ഇത്രയും ഭക്തർ അയ്യനെ തൊഴാനെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് 2000 ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തീർത്ഥാടനം സു​ഗമമായി പുരോ​ഗമിക്കുന്നു എന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വിലയിരുത്തൽ. 

തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ദേവസ്വം ബോർഡ്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോ​ഗ്യ സെക്രട്ടറി, ഡി.ജി.പി എന്നിവരുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.