മരക്കൊമ്പുകളും ചില്ലകളും കല്ലുകളുമൊക്കെ ഉപയോഗിച്ച് കാട്ടിലെ വറ്റിവരണ്ട ചെറുതോടുകളില്‍ ചെക്ക് ഡാമുകള്‍ ഉണ്ടാക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. 'ബ്രഷ് വുഡ്' എന്നറിയപ്പെടുന്ന ഈ ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതോടെ മഴക്കാലത്ത് ഇവയില്‍ വെള്ളം കെട്ടിനില്‍ക്കുകയും മണ്ണൊലിപ്പ് തടയപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഇങ്ങനെ കെട്ടിനില്‍ക്കുന്ന വെള്ളം കുറച്ചധികം കാലം നിലനില്‍ക്കുകയും അത് വേനല്‍ക്കാലത്ത് കാട്ടുമൃഗങ്ങള്‍ക്ക് ദാഹജലത്തിനുള്ള ഉറവിടമാകുകയും ചെയ്യും.
റീ ക്യാപ്ചര്‍ എര്‍ത്ത് എന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് കണ്ട് എത്തിയ 72 വാളണ്ടിയര്‍മാര്‍, പ്രകൃതിസ്‌നേഹികള്‍, വനംവകുപ്പ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ രണ്ടുദിവസം കൊണ്ട് 57-ഓളം ബ്രഷ് വുഡ് ചെക്ക് ഡാമുകളാണ് നിലമ്പൂര്‍ വനമേഖലയില്‍ മാത്രം നിര്‍മ്മിക്കാനായത്. അടുത്ത മഴക്കാലത്ത് തിരികെയെത്തി ഇവയുടെ അവസ്ഥ നേരില്‍ക്കണ്ട് വിലയിരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സ്ഥിതി ഒരുപരിധി വരെ ഒഴിവാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
Content Highlights: brushwood check dams, wild animals, re-capture earth, nature enthusiasts, forest department, forest
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..