ജീവിച്ചിരിക്കുക എന്നതുതന്നെ ഏറ്റവും ഭാഗ്യമായി കരുതേണ്ട ഒരു കാലത്തിലൂടെയാണ് നമ്മള്‍ ഒരോരുത്തരും കടന്ന് പോവുന്നത്. മറ്റുള്ളവര്‍ക്കായി ചെറിയ സഹായമെങ്കിലും ചെയ്യാനായാല്‍ ഏറ്റവും പുണ്യമാവുന്ന കാലം. ഈ സമയത്ത് ഒറ്റപ്പെട്ടുപോയ മിണ്ടാപ്രാണികള്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണമൊരുക്കി നാട് നീളെ വിതരണം ചെയ്യുകയാണ് സന്തോഷ് സൂര്യയെന്ന യുവാവ്. സന്തോഷ് സൂര്യയുടെ വിശേഷങ്ങളിലൂടെ...