കാല്‍പന്ത് കളിയുടെ കോഴിക്കോടന്‍ കുതിപ്പിന് ഒരുകാലത്ത് മറക്കാന്‍ പറ്റാത്ത പേരായിരുന്നു യങ് ചാലഞ്ചേഴ്സ് ക്ലബിന്റേത്. നിരവധി പ്രമുഖര്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് മുന്നേറിയ കോഴിക്കോടിന്റെ ചരിത്രത്തോളം പ്രധാന്യമുള്ള ഫുട്ബോള്‍ ക്ലബ് ഇന്ന് ഓര്‍മയിലേക്ക് മായുമ്പോള്‍ ഒരു നാടിന്റെ ആവേശവും അനുഭവവുമാണ് ഇല്ലാതാവുന്നത്.
റോഡ് വികസനത്തിന്റെ പേരിലാണ് ക്ലബ് പൊളിച്ചുമാറ്റുന്നതെന്നാണ് പറയുന്നതെങ്കിലും ക്ലബിലെ പഴയ ഫുട്ബോള്‍ താരങ്ങള്‍ക്ക് മറക്കാനാവുന്നില്ല യങ് ചാലഞ്ചേഴ്സിന്റെ കുതിപ്പും ഓര്‍മകളും.
ക്ലബില്‍ കാലെടുത്ത് വെക്കാന്‍ കൊതിച്ച കാലമുണ്ടായിരുന്നു ഒരു കാലത്ത് കോഴിക്കോട്ടെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക്. മെമ്പര്‍ഷിപ്പിനായി പലരുടേയും കാല് പിടിച്ച കഥ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഇവിടെയുളളവര്‍. കേരളത്തില്‍ തന്നെ ഒന്നാം നമ്പര്‍ ക്ലബില്‍ കളിക്കുകയെന്ന സ്വപ്‌നം കൊണ്ട് നടന്ന ഫുട്ബോൾ പ്രേമികള്‍ ആ പഴയ കെട്ടിടം ആരോരുമില്ലാതെ പൊളിഞ്ഞ് വീഴുന്നത് കണ്ട് സങ്കടപ്പെടുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..