ഇതൊരു സമസ്യയല്ല, കടങ്കഥയോ ഉത്തരം കിട്ടാത്ത പ്രഹേളികയോ അല്ല. നമ്മുടെ കണ്‍മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ അഭിമാനമായ നാല് ഗുസ്തി താരങ്ങള്‍ കഴിഞ്ഞ നാലര മാസമായി രാജ്യ തലസ്ഥാനമായ ന്യൂഡെല്‍ഹിയില്‍ സമരത്തിലാണ്. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ബജ്‌രംഗ് പൂനിയ വിനേഷ് ഫൊഗട്ട് ,സംഗീത ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
സാധാരണഗതിയില്‍ ഒരു കായിക താരവും ഭരണകൂടവുമായി പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാരുമായി ഗുസ്തി പിടിക്കാന്‍ പോവില്ല. കാരണം സര്‍ക്കാരുമായി ഏറ്റുമുട്ടിയാല്‍ അവര്‍ക്ക് അവരുടെ കായിക ജീവിതവും ഭാവിയും തന്നെ നഷ്ടപ്പെട്ടേക്കാം. ഒരു നിവൃത്തിയുമില്ലാതെ വന്നാല്‍ മാത്രമേ ഇത്തരമൊരു അറ്റകൈ പ്രയോഗത്തിന് അവര്‍ മുതിരുകയുള്ളു.
Content Highlights: wrestlers protest in delhi and central government response nothing personal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..