യേശുദാസിനോടുള്ള ആരാധനയില്‍ കോട്ടയം ബ്രഹ്മമംഗലത്തെ അനീഷ് കൃഷ്ണന്‍ ശേഖരിച്ചത് അപൂര്‍വ്വങ്ങളായ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍. ഒരു കൗതുകത്തിനാണ് പഴയപാട്ടുകളുടെ ​ഗ്രാമഫോൺ റെക്കോർഡുകൾ ശേഖരിച്ച് തുടങ്ങിയത്. പിന്നീടത് വിനോദവും ​ഗവേഷണവുമായി മാറി. ​

ഗ്രാമഫോണുകൾ ടേപ്പ് റെക്കോർഡുകൾക്കും പിന്നീട് ഡിജിറ്റൽ ലോകത്തിനും വഴിമാറിയപ്പോഴും ​ഗ്രാമഫോണുകളോടുള്ള അനീഷിന്റെ ഇഷ്ടം തുടർന്നു. ആദ്യ ​ഗ്രാമഫോൺ റെക്കോർഡായ ജ്ഞാനാംബികയിൽ തുടങ്ങി ഏഴായിരത്തോളം അപൂർവങ്ങളായ റെക്കോർഡുകളാണ് അനീഷ് കൃഷ്ണന്റെ ശേഖരത്തിലുള്ളത്.