ആളും കൂട്ടവുമെല്ലാം ഒന്നിച്ചു ചേരേണ്ട ചെറിയ പെരുന്നാള്‍ ദിനമായിരുന്നു. പക്ഷെ ഈ കെട്ടകാലം കൂടിച്ചേരലുകള്‍ക്ക്  വിലക്കേര്‍പ്പെടുത്തി. ആഘോഷം വീട്ടകങ്ങളിലാക്കി. പെരുന്നാള്‍ ആഘോഷത്തിന് നിയന്ത്രണം ഉണ്ടെങ്കിലും കൈകളില്‍ മൈലാഞ്ചിയണിഞ്ഞ് ചെറിയ പെരുന്നാളിന്റെ ഗൃഹാതുരത്വ ഓര്‍മ്മകളെ വീടുകളില്‍ സജീവമാക്കി നിലനിര്‍ത്തുകയാണ് മൈലാഞ്ചിയിടല്‍. മൈലാഞ്ചി ചേലുള്ള കൈകളൊരുക്കുന്ന തിരക്കിലാണ് ഈ പെരുന്നാള്‍ ദിനത്തിലും വീട്ടകങ്ങള്‍.