വഴിയേ പോകുന്ന പ്രാണികളെ സഞ്ചിക്കെണി വെച്ച് പിടിച്ച് അകത്താക്കുന്ന ഭീകരന്മാരായ ഇരപിടിയന്‍ സസ്യങ്ങളെക്കുറിച്ച് (Insectivorous Plants) സ്‌കൂളുകളില്‍ പഠിച്ചിട്ടുണ്ടെങ്കിലും, അവയുടെ ഇനങ്ങളെയും പരിപാലനത്തയും കുറിച്ച് വലിയ ധാരണയില്ലാത്തവരാണ് മലയാളികള്‍. കാരണം കേരളത്തില്‍ ഇവ കുറവാണ് എന്നതു തന്നെ. സസ്യലോകത്തെ പരിണാമങ്ങളുടെ ഉത്തമോദാഹരണം എന്നു വിശേഷിപ്പിക്കാവുന്ന ചെടിയിനങ്ങളാണ് നെപ്പെന്തസുകള്‍ അഥവാ പിച്ചര്‍ പ്ലാന്റുകള്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസിനസില്‍നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ച വില്‍സണ്‍, നെപ്പെന്തസ് ജെനുസ്സിലെ അപൂര്‍വ ചെടികളുടെ ശേഖരമുണ്ടാക്കിയെടുത്തത് തികഞ്ഞ കൗതുകത്തിന്റെ പുറത്തായിരുന്നു. എന്നാലിന്ന്, രാജ്യം മുഴുവനുമുള്ള ആളുകള്‍ ഈ കല്ലായിക്കാരന്റെ അടുക്കല്‍ വിവിധയിനം നെപ്പെന്തസ് ചെടികള്‍ തേടിയെത്തുന്നുണ്ട്. ഇറക്കുമതി ചെയ്ത വെറൈറ്റികള്‍ക്ക് പുറമെ കൃത്രിമ പരാഗണത്തിലൂടെ ധാരാളം പുതിയ വെറൈറ്റികള്‍ ഉണ്ടാക്കിയെടുത്താണ് വില്‍സണ്‍ മാര്‍ക്കറ്റിങില്‍ വേറിട്ടുനില്‍ക്കുന്നത്. കല്ലായിയിലെ തന്റെ വീടിന്റെ ടെറസില്‍ 1800 സ്‌ക്വയര്‍ ഫീറ്റില്‍ മെനഞ്ഞെടുത്ത അപൂര്‍വയിനം ജൈവവൈവിധ്യത്തിന്റെ കഥ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് വിനയ് ഗാര്‍ഡന്‍സ് ഉടമ വില്‍സണ്‍ വര്‍ഗീസ്.
Content Highlights: insect eating plants collection at kozhikode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..