വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്ക് ശേഷം പിറക്കാൻ പോകുന്ന കുഞ്ഞിന് വിധൂപ് വിശ്വൻ എന്ന് പേരിട്ട് കാത്തിരുന്നതായിരുന്നു വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ. പ്രസവ ശേഷം കുഞ്ഞിനെ കണ്ട്. വിധൂപ് വിശ്വൻ എന്ന പേര് ജനന സർട്ടിഫിക്കറ്റിൽ ചേർക്കാനുള്ള അപേക്ഷാ ഫോം ഭാര്യ ബിന്ദുവിനെ ഏൽപ്പിച്ച് ആശുപത്രി വാർഡിൽ നിന്ന് പുറത്തേക്ക് പോവുമ്പോളും മോന് കുഞ്ഞുടുപ്പ് വാങ്ങണം, തിരിച്ച് വയനാട്ടിൽ എത്തിയിട്ട് സ്വർണമാല വാങ്ങണം എന്നൊക്കെ ഭാര്യയോട് വിശ്വനാഥൻ പറഞ്ഞിരുന്നു. ഇത്രയും സന്തോഷിച്ചിരുന്ന അത്രത്തോളം സ്വപ്നങ്ങളുണ്ടായിരുന്ന ഒരാൾ എന്തിന് ആത്മഹത്യ ചെയ്യണമെന്നാണ് വിശ്വനാഥന്റെ ഭാര്യ ചോദിക്കുന്നത്.
അധ്വാനിച്ചുണ്ടാക്കിയ പണം മകൾക്ക് വേണ്ടി വെച്ചിരുന്നു അതുമായാണ് കോഴിക്കോട്ടേക്ക് പോയതും ഒരു രൂപ പോലും മോഷ്ടിക്കേണ്ട ആവശ്യം വിശ്വനാഥനില്ലെന്ന് ഭാര്യയുടെ അമ്മ ലീലയും പറയുന്നു. ചെയ്യാത്ത തെറ്റിനാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. പണം പോയെന്ന് പറഞ്ഞ് കുറേ പേർ ചോദ്യം ചെയ്തു, പിന്നെയത് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നായി. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ആദിവാസികൾ കളളൻമ്മാരാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. വയനാട്ടിലെ ആദിവാസികളുടെ അവസാന ആശ്രമയമാണ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രി. ചികിത്സയ്ക്കായി അങ്ങോട്ടെത്തുമ്പോൾ ഈ രീതിയിലാണ് പെരുമാറുന്നതെങ്കിൽ എങ്ങനെയാണ് ഞങ്ങൾ അസുഖം വരുമ്പോൾ ആശുപത്രിയിൽ പോകുക എന്ന പ്രശ്നവും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്.
Content Highlights: wife respond to the suicide of tribal man at medical college hospital
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..