കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക പേരുള്ള പഴം ഏതാണ്. അതു നമ്മുടെ പപ്പായയാണ്. ആ പേരുകള്‍ക്ക് പുറകെ പോയി മലപ്പുറത്തെ ഒരു അദ്ധ്യാപകന്‍. പിന്നെ കണ്ടെത്തിയത് നോക്കി അദ്ദേഹം തന്നെയൊന്ന് നെടുവീര്‍പ്പിട്ടു.
മലപ്പുറം സ്വദേശി ഡോ. പ്രമോദ് ഇരുമ്പുഴിയാണ് പപ്പായയുടെ പലതരത്തിലുള്ള പേരുകൾ തപ്പിയിറങ്ങി. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയും ലക്ഷദ്വീപിലും ഇദ്ദേഹത്തിന്റെ അന്വേഷണം ചെന്നെത്തി. പലനാടുകളിൽ നിന്നുള്ള സുഹൃത്തുക്കളുള്ളതുകൊണ്ട് അവരിലൂടെയായി അന്വേഷണം. നവമാധ്യമങ്ങളിലൂടെയും അന്വേഷണം നീണ്ടു.
ഒരു പ്രദേശത്ത് തന്നെ പപ്പായയ്ക്ക് വ്യത്യസ്തമായ പേരുകളുള്ളതായി മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പപ്പായയുടെ 70-ലേറെ പേരുകളാണ് ഈ അന്വേഷണത്തിൽ ഡോക്ടർ പ്രമോദിന് ലഭിച്ചത്.