'മൻ കീ ബാത്ത് ഫെയിം' രാജപ്പൻ ചേട്ടന്റെ യാത്രകൾ ഇത്രയും നാളും വഞ്ചിയിൽ കായലിലൂടെ മാത്രമായിരുന്നെങ്കിൽ ഇനി പുത്തൻ വീൽചെയറിൽ നാട്ടിലൂടെയും സഞ്ചരിക്കാം.

കായലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പൻ ചേട്ടന്റെ കഥ മാതൃഭൂമി ഡോട്ട് കോമിലൂടെ അ‌റിഞ്ഞ്, സുമനസുകളുടെ സഹായത്തോടെ ബെംഗളൂരു ആസ്ഥാനമായുള്ള ഓസ്ട്രിച്ച് മൊബിലിറ്റി എന്ന കമ്പനിയാണ് അ‌ദ്ദേഹത്തിന് ഒന്നര ലക്ഷം രൂപയുടെ വീൽചെയർ നൽകിയത്.

2020 ജൂലൈയിൽ വാർത്ത വന്നപ്പോഴേ ഇതിനുള്ള സന്നദ്ധത അ‌റിയിച്ചിരുന്നെങ്കിലും കോവിഡ് മൂലം ഡെലിവറി വൈകുകയായിരുന്നു. ജനുവരിയിൽ പ്രധാനമന്ത്രി മൻ കീ ബാത്തിലും രാജപ്പൻ ചേട്ടന്റെ സേവനത്തെ അ‌ഭിനന്ദിച്ചിരുന്നു.