ഒരു ​ഗുഹയേപ്പറ്റിയുള്ള ചർച്ച പൊടിപൊടിക്കുകയാണ് സമൂഹമാധ്യമങ്ങളിലെല്ലാം.  യെമനിലെ അൽമഹ്രാ പ്രവിശ്യയിലുള്ള മരുഭൂമിയിലാണ് ഈ പുരാതന ​ഗുഹയുള്ളത്. ഒമാനിൽ നിന്നുള്ള ​ഗുഹാ പര്യവേക്ഷകരാണ് ഈ ​ഗുഹ കണ്ടെത്തിയത്.  

'നരകത്തിലെ കിണർ' എന്നാണ് ​ഗുഹയ്ക്ക് അവർ നൽകിയിരിക്കുന്ന വിശേഷണം. നരകത്തിലേക്ക് കടക്കാനുള്ള പാതയാണിതെന്നാണ് പ്രദേശവാസികൾ കരുതുന്നത്. ജിന്നുകളുടെ ജയിലായും ഭൂമിയെ നശിപ്പിക്കാൻ ശേഷിയുള്ള അ​ഗ്നിപർവതമായും ഇതിനെ കരുതുന്നവരുണ്ട്. 98 അടി വ്യാസമാണ് ​ഗുഹാമുഖത്തിനുള്ളത്.