ഈ വേനലില്‍ രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടുമെങ്കിലും കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലും മധ്യ ഇന്ത്യയിലും ശരാശരി ചൂടില്‍ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ചൂടിന്റെ വ്യതിയാനം സംബന്ധിച്ചാണ് ഐ.എം.ഡി.യുടെ മുന്നറിയിപ്പ്. 

ഐ.എം.ഡി. പുറത്തുവിട്ട പ്രവചനപ്രകാരം, കേരളത്തിലെ പകല്‍ച്ചൂട് പതിവിലും 0.51 ഡിഗ്രി കുറവായിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് 0.8 ഡിഗ്രി വരെ ഉയരാം. അതേസമയം, കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ പുലര്‍കാലത്തെ ചൂട് 0.14 ഡിഗ്രി സെല്‍ഷ്യസ് കൂടിയേക്കാം.