ഡിജിറ്റല്‍ പഠനം വിദ്യാര്‍ഥികളുടെ പഠനരീതികള്‍ക്കൊപ്പം അവരുടെ ശാരീരികവും മാനസികവും സ്വാഭാവികവുമായ അവസ്ഥയെ അപ്പാടെ  മാറ്റിക്കളഞ്ഞു. കൂട്ടുകാരില്ലാത്ത, ഒത്തുചേരലില്ലാത്ത വീട്ടിനുള്ളില്‍ ഒതുക്കപ്പെട്ട പഠനം. ഇത്  ഗുണത്തേക്കാളേറെ പലതരം കെണികളിലേക്കാണ് വിദ്യാര്‍ഥികളെ തള്ളിവിടുന്നത്. 

ഡിജിറ്റല്‍ അഡിക്ഷന്‍ എന്ന മാനസികാവസ്ഥയിലേക്ക്  കുഞ്ഞുങ്ങളെ നയിക്കുകയാണ് ഓണ്‍ലൈന്‍ പഠനം. ഈയൊരു സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനൊരു പഠന കേന്ദ്രം ഒരുങ്ങിയിരിക്കുന്നു വയനാട്. വെള്ളമുണ്ട പുളിഞ്ഞാലിനടുത്തുള്ള അയല്‍പക്ക പഠന കേന്ദ്രം പുതിയ മാതൃക തീര്‍ക്കുകയാണ്.