വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചുവെന്നും കുടുംബത്തിന് നീതി കിട്ടിയെന്നും പ്രോസിക്യൂട്ടര്‍ അഡ്വ.നാസര്‍. പാലക്കാട് പോക്‌സോ കോടതിയുടെ ആറ് വിധിന്യായങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. 

പ്രതികള്‍ ജനുവരി 20-ന് വിചാരണ കോടതിയില്‍ ഹാജരാകണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി. പോക്സോ കോടതി ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.