ആമകളോട് കടലാഴത്തോളം ഹൃദയബന്ധമുണ്ട്  കാഞ്ഞങ്ങാട് തൈക്കടപ്പുറത്തെ നെയ്തലിന്. കടലാമകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും മനസ്സര്‍പ്പിച്ചുള്ള നെയ്തലിന്റെ ജീവിതത്തിന് 18 വയസ്സ് പൂര്‍ത്തിയാവുന്നു. ആമകളുടെ അമ്മത്തൊട്ടിലായും പരിക്കേല്‍ക്കുന്ന ആമകളുടെ പരിചരണകേന്ദ്രമായും തൈക്കടപ്പുറത്ത് നെയ്തലിന്റെ തിണയൊരുങ്ങുന്നു.