രണ്ടര വർഷം മുമ്പ് മൊട്ടക്കുന്നിൽ ഒരു ഏഴിലം പാല നട്ട് തുടങ്ങിയതാണ് കോഴിക്കോട് പടനിലത്തെ വി.മുഹമ്മദ് കോയയുടെ വനസ്നേഹം. ഇന്നിവിടെ രണ്ടരയേക്കറിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നത് മുന്നൂറ് തരം മരങ്ങളുടെ വലിയ കാടാണ്. വി.എം.കെ ബോട്ടാണിക്കൽ ഗാർഡൻ എന്ന് പേരിട്ട് ഒറ്റയാൾ പോരാട്ടത്തിലൂടെ ഒരു കാടിൻ്റെ നാഥനായ വി.മുഹമ്മദ് കോയയെ സംസ്ഥാന സർക്കാർ ഇത്തവണ ഹരിത വ്യക്തി പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.