തിരുവനന്തപുരത്തേക്ക് ഉമ്മന്‍ ചാണ്ടി വന്നാലും എല്‍ഡിഎഫിന് ആശങ്കയില്ലെന്ന് വട്ടിയൂര്‍കാവ് എംഎല്‍എ വി.കെ. പ്രശാന്ത്. യുഡിഎഫിന് ജയിക്കണമെങ്കില്‍ സംസ്ഥാന നേതാക്കളുടെ പേര് എല്ലായിടത്തും പ്രചരിപ്പിക്കേണ്ട അവസ്ഥയാണെന്നും ഇത്തരം പ്രചാര വേലകള്‍ യുഡിഎഫിന്റെ അധഃപ്പതനത്തിന്റെ തെളിവാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വി.കെ. പ്രശാന്ത് പറഞ്ഞു. 

സര്‍ക്കാരിനെതിരായോ, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായോ യാതൊരുവിധ വര്‍ത്തമാനവും പറയാന്‍ യുഡിഎഫിന് സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് യുഡിഎഫ് ഇത്തരം ഗിമ്മിക്കുകള്‍ കാണിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വി.കെ. പ്രശാന്ത് എം.എല്‍.എ.യുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം...