ഡിജിറ്റല്‍ സാക്ഷരതയാണ് ലക്ഷ്യം. പക്ഷെ സിഗ്നലുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും പരിധിക്ക് പുറത്താണ് വയനാട് ആദിവാസി ഊരുകളിലെ ഒരു പറ്റം കുഞ്ഞുങ്ങള്‍. വിദ്യാഭ്യാസമെന്തിനെന്ന് പോലും അറിയാത്ത രക്ഷിതാക്കള്‍, സ്വന്തം കുട്ടി ഏത് ക്ലാസിലാണെന്ന് പോലും അറിയാത്ത അച്ഛനമ്മമാര്‍. മലയിറങ്ങി പഠിക്കണമെന്നുണ്ട്, പക്ഷെ മലമുകളിലെ കാട്ടിനുള്ളിലെങ്ങനെ റെയ്ഞ്ചും ഫോണുകളുമെത്തിക്കുമെന്ന് ചോദിക്കുന്നു അധ്യാപകര്‍.പുസ്തകം വന്നെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ട് ഏറെയായി, പണിയും കൂലിയുമില്ലാതെ എങ്ങനെ പുസ്തകം വാങ്ങുമെന്ന് ചോദിക്കുന്നു വയനാട് മംഗലശ്ശേരി മലയിലെ ഒരമ്മ. ഒന്നും രണ്ടുമല്ല, ആളുകളറിയാത്ത എത്തിപ്പെടാന്‍ വഴിയില്ലാത്ത നിരവധി ആദിവാസി ഊരുകളാണ് പുതിയ കാലത്തെ ഡിജിറ്റല്‍ പഠനത്തോട് മറ്റ് വഴിയില്ലാതെ മുഖം തിരിച്ച് നിൽക്കുന്നത്