കടുവയും കരടിയും നേർക്കുനേർ; കാട്ടിലെ അപൂർവരം​ഗം വൈറലാകുന്നു


ടി.ജെ. ശ്രീജിത്ത്

കൊച്ചി: കേരളത്തിന്റെ അതിർത്തിയില്‍ കോവിഡിന്റെ പൂട്ടഴിഞ്ഞു വീണതേയുണ്ടായിരുന്നുള്ളൂ. കബനിയുടെ തീരം അപൂർവമായൊരു രംഗത്തിലേക്കാണ് കണ്ണുതുറന്നത്. കടുവയും കരടിയും നേർക്കുനേർ... കേരളത്തിന് നെല്ലിക്കയെത്തിക്കുന്ന മൈസൂരുകാരൻ സിദ്ദീഖിന്റെ ക്യാമറക്കണ്ണുകൾ തുറന്നടഞ്ഞു.

ലോകം മുഴുവൻ വൈറലായൊരു കടുവ -കരടി പോരാട്ടം രണ്ടുവർഷം മുമ്പ് മഹാരാഷ്ട്രയിലെ തടോബ വന്യജീവി സങ്കേതത്തിൽ നടന്നിരുന്നു. അതുപോലൊന്നിലേക്കാണ് പോക്കെന്ന് തോന്നിച്ചെങ്കിലും കടുവ പിന്തിരിഞ്ഞോടി.

മൈസൂരുവിൽ നെല്ലിക്കാത്തോട്ടമുള്ള എം.എച്ച്. സിദ്ദീഖിന്റെ കുടുംബം കേരളത്തിന് നെല്ലിക്ക നൽകി വളർന്നവരാണ്. നെല്ലിക്കക്കൊപ്പം സിദ്ദീഖ് വന്യജീവി ഫോട്ടോഗ്രാഫിയെയും സ്നേഹിച്ചു.

കോവിഡിൽ കാടടച്ചതോടെ ക്യാമറയ്ക്ക് പണിയില്ലാതായി. കാട് തുറന്ന ആദ്യദിവസം രാവിലെ കടുവയെ തേടിയിറങ്ങിയതാണ് സിദ്ദീഖും കൂട്ടുകാരും. നാഗർഹോളെയിലെ കബനി തീരത്തെത്തിയപ്പോൾ ഒരു പെൺകടുവ വെള്ളത്തിൽ കിടക്കുന്നത് കണ്ട് പടമെടുപ്പ് തുടങ്ങി. വല്ലാത്തൊരു ശബ്ദം കേട്ടു. പെട്ടെന്ന് കടുവ എഴുന്നേറ്റ് കരയ്ക്കു കയറി. പൊന്തക്കാടിനുള്ളിൽ നിന്ന് ഒരു കരടി ഇറങ്ങിവന്നു. രണ്ടുപേരും അല്പനേരം നേർക്കുനേർ നിന്നു. ആക്രമണ സൂചന നൽകി, കരടി രണ്ടുകാലിൽ എഴുന്നേറ്റു. അടുത്ത നിമിഷം കടുവയ്ക്കു നേരെ പാഞ്ഞടുത്തു. പേടിച്ച കടുവ ജീവനുംകൊണ്ടോടി.

ഇതിനിടയിൽ ചിത്രങ്ങളെല്ലാം സിദ്ദീഖിന്റെ ക്യാമറയിൽ പതിഞ്ഞു. സിദ്ദീഖിന്റെ വീഡിയോ വൈറലായി മാറുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented