ചെണ്ടമേളത്തിന്റെ താളപ്പെരുമയില്‍ അടിമുടി ലയിക്കുന്നവരെ ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. മേളം മുറുകുന്നതോടെ അവര്‍ പരിസരം പോലും മറന്നുപോകും. ചെണ്ടയില്‍ കോല്‍ പതിയുന്നതിനൊപ്പിച്ച് അവരുടെ വിരലുകളും താളം പിടിക്കും. അറിയാതെ ചുവടുകള്‍ വെച്ചു പോകും. 

പാലക്കാട് കൊടുന്തരപ്പിളളി ഗ്രാമത്തില്‍നിന്നാണ് സമാനമായ ഒരു കാഴ്ച നമ്മളിലേക്കെത്തുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന എഴുന്നള്ളത്തിനിടെ മേളം ആസ്വദിക്കുന്ന ഒരാളെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക.