അതിർത്തിയിൽ കാവൽ നിൽക്കുന്ന നമ്മുടെ സൈനികരോടുള്ള ഇഷ്ടവും ബഹുമാനവും എങ്ങനെയാണ് നാം പ്രകടിപ്പിക്കേണ്ടത്? ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട് ആണ് ഈ ചോദ്യത്തിനുള്ള ഉത്തരമെന്ന് പറയുകയാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ.
ലേയിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുന്ന കുട്ടി പട്ടാള വാഹനം വരുന്നത് കണ്ട് അവർക്കുനേരെ സല്യൂട്ട് ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതുകണ്ട് വാഹനം നിർത്തുകയും സൈനികരിലൊരാൾ ഇറങ്ങിച്ചെന്ന് എങ്ങനെ നന്നായി സല്യൂട്ടടിക്കണമെന്ന് കുട്ടിയെ പഠിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
വളർന്നു വരുന്ന ഇന്ത്യൻ സൈനികൻ എന്ന തലക്കെട്ടോടെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Content Highlights: Viral Video Kid Saluting Indian Soldiers at Leh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..