വലിയ നടനാകണം, അങ്ങനെ മാതാപിതാക്കളെ കണ്ടെത്തണം; വിനയ്ക്ക് ലാലേട്ടന്റെ കരുതൽ, നമ്മുടെ സ്നേഹം

തൃശൂരിലെ തലോറിലാണ് ജനിച്ചത്. അറിയില്ല അച്ഛനുമമ്മയും എവിടെയാണെന്ന്. ഈ ചെറു പ്രായത്തിനുള്ളിൽ വിനയ് താണ്ടിയത് ഒരു മനുഷ്യായുസോളം നീണ്ട കഠിന പാതകളാണ്. ഒറ്റ പാക്കറ്റ് ബ്രെ‍ഡും പച്ചവെള്ളവുമുണ്ടെങ്കിൽ മൂന്നു ദിവസം തള്ളിനീക്കുന്ന വിനയ് എന്ന പയ്യനെ മാതൃഭൂമിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ഒരു പോലീസുകാരന്റെ എഫ് ബി പോസ്റ്റിനു പിന്നാലെയുള്ള അന്വേഷണം നടൻ മോഹൽ ലാലിന്റെ കരുതൽ വരെ കൊണ്ടെത്തിച്ചു. ഇന്ന് ഒരുപാട് നല്ല മനുഷ്യരുടെ കണ്ണിലുണ്ണിയാണ് വിനയ്. 

അ‌നാഥത്വവും തെരുവുജീവിതവുമൊന്നും ഭാവിയിലേക്കുള്ള പ്രയത്നത്തിനോ പ്രതീക്ഷകൾക്കോ തടസമല്ലെന്ന് തെളിയിക്കുകയാണ് വിനയ് തന്റെ ജീവിതത്തിലൂടെ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented