ടാര്‍പോളിന്‍ ഷീറ്റിന്റെ ഉരുകുന്ന ചൂടിലും കാരശ്ശേരിയിലെ റുഖിയാത്ത നീട്ടി തന്ന മനുഷ്യത്വത്തിന്റെ വിലയറിയുന്നു വിജയനും ശ്യാമളയും. കോവിഡ് കാലം ഒരു വര്‍ഷം മുമ്പേ തെരുവിലാക്കിയതായിരുന്നു ഈ ദമ്പതികളെ. പക്ഷേ തന്റെ ആകെയുള്ള എട്ട്  സെന്റിലെ ഓടിട്ട കുഞ്ഞുവീടിന്റെ  ഒരു മൂലയ്ക്ക് ചെറിയൊരു കൂര കെട്ടാന്‍ ഇടം നല്‍കി റുഖിയാത്ത. സ്വന്തമായൊരു വീടെന്നത് സഫലമാകുന്നത് വരെ ഇവിടെ കഴിയാന്‍ സമ്മതം നല്‍കുകയും ചെയ്തു റുഖിയാത്ത.