ആദ്യാക്ഷരം കുറിയ്ക്കാന്‍ തുഞ്ചന്‍പറമ്പില്‍ ആയിരങ്ങള്‍

ആദ്യാക്ഷരം കുറിയ്ക്കാനായി തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തിയത് ആയിരങ്ങള്‍. രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകളില്‍ സംബനധിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ തുഞ്ചന്‍പറമ്പിലേക്കെത്തിയിരുന്നു. സരസ്വതീ മണ്ഡപത്തിന് സമീപം സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ 110 കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍, പി.കെ.ഗോപി മുതലായവരും വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. പരമ്പരാഗത എഴുത്താശാന്മാരാണ് കല്‍മണ്ഡപത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.