രണ്ടുവയസ്സുകാരിയായ മകളുമായി മൃഗശാലയിൽ അച്ഛന്‍റെ 'ഫോട്ടോഷൂട്ട്', പാഞ്ഞടുത്ത് ആന| വീഡിയോ


1 min read
Read later
Print
Share

സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണിത്.

രണ്ടുവയസ്സുകാരിയായ മകൾക്കും അച്ഛനും നേർക്ക് ഓടിയടുക്കുന്ന ആന. വെപ്രാളത്തിൽ കുഞ്ഞിനെയുമെടുത്ത് വേലിക്കെട്ടിനു കീഴിലൂടെ ആനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് അച്ഛൻ. സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണിത്. സാൻ‍ഡിയാ​ഗോ മൃ​ഗശാലയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏഷ്യൻ ആഫ്രിക്കൻ ആനകളുള്ള ‍മൃ​ഗശാലയിലേക്കാണ് ജോസ് ഇമ്മാനുവൽ എന്ന ഇരുപത്തിയഞ്ചുകാരൻ മകളെയും കൊണ്ടുപോയത്. മൃ​ഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനിൽക്കുന്ന ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്. ഇതുകേട്ടയുടൻ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരിൽ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകൾ കടന്ന് മൃ​ഗവാസസ്ഥലത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളർ ജാമ്യത്തുകയിലാണ് ജോസിനെ വിട്ടയച്ചത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

38:04

അധിക്ഷേപം, കോടതി, സെൻസർ... അവളുടെ രാവുകൾ കടന്ന കടൽ | സിനിമാക്കഥ

May 24, 2023


04:13

വെച്ചുപിടിപ്പിച്ചത് അമ്പതിനായിരത്തിലധികം കണ്ടൽചെടികള്‍; പ്രകൃതിക്ക് വേരുപിടിപ്പിയ്ക്കുന്ന മുരുകേശൻ

May 25, 2023


സ്നേഹക്കടലിൽ മുങ്ങിയ നായകൻ: ഇനിയുമെത്രനാള്‍ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കും?

May 30, 2023

Most Commented