വടകര കാര്‍ത്തികപ്പള്ളിയില്‍ മണ്ണമ്പ്രത്ത് ക്ഷേത്രത്തിലെ മുഖപ്പ് വരച്ചു കൊണ്ട് ചരിത്രം കുറിക്കുകയാണ് അഞ്ച് യുവതികള്‍. കേരളത്തില്‍ ഇതാദ്യമായാണ് ക്ഷേത്രത്തിന്റെ മുഖപ്പ് സ്ത്രീകള്‍ വരയ്ക്കുന്നത്. അമ്പിളി വിജയന്‍, റെജീന, അനശ്വര, സ്വാതി, ഹരിത എന്നിവര്‍ 20 ദിവസം കൊണ്ടാണ് ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ചിത്രകാരി അമ്പിളി വിജയന് ഇത്തരമൊരു പദ്ധതി ചെയ്യാന്‍ അവസരം വന്നപ്പോള്‍ അതൊരു സ്ത്രീസംരംഭമായി മാറ്റിയെടുക്കുകയായിരുന്നു. പൂര്‍ണ്ണപിന്തുണയുമായി ക്ഷേത്രം കമ്മിറ്റിക്കാരും നാട്ടുകാരും ചേര്‍ന്നതോടെ ക്ഷേത്ര മുഖപ്പില്‍ ഇവര്‍ വര്‍ണ്ണവിസ്മയം തീര്‍ത്തു. പ്രകൃതിദത്ത നിറങ്ങളോട് സാമ്യതയുള്ള ആക്രിലിക്ക് നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
Content Highlights: Vatakara Karthikappally Mannambrath Temple Mukhappu Painted by Women
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..