അന്തരീക്ഷത്തില്‍ നിന്ന് കുടിവെള്ളം

ജലക്ഷാമത്തിന് പരിഹാരമായി പുതിയ മാര്‍ഗം പരീക്ഷിച്ചിരിക്കുകയാണ് കൊല്ലം കോര്‍പറേഷന്‍.അന്തരീക്ഷത്തിലെ ഈര്‍പ്പം കുടിവെള്ളമാക്കി മാറ്റാനുള്ള സൗകര്യം വീടുകളിലെത്തിക്കുന്ന പദ്ധതിക്കാണ് കോര്‍പറേഷന്‍ തുടക്കമിട്ടിരിക്കുന്നത്.മുംബൈ ആസ്ഥാനമായുള്ള വാട്ടര്‍മേക്കര്‍ കമ്പനി നിര്‍മ്മിക്കുന്ന ജലയന്ത്രത്തിന്റെ കൊല്ലം കോര്‍പറേഷനില്‍ സ്ഥാപിച്ച മാതൃക മന്ത്രി മേഴ്സ്‌ക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.ദിവസം 120 ലിറ്റര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാവുന്ന സംവിധാനമാണ് കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചത്.30 ലിറ്റര്‍ കുടിവെള്ളം പ്രതിദിനം ഉത്പാദിപ്പിക്കാവുന്ന ചെറിയ യന്ത്രസംവിധാനമായിരിക്കും വീടുകളില്‍ സ്ഥാപിക്കാനായി ലഭ്യമാവുക. ഈര്‍പ്പത്തിന്റെ തോതനുസരിച്ചാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented