അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രത്തിന് ഈ പ്രണയദിനം ഏറെ പ്രിയപ്പെട്ടതാണ്. അന്തേവാസികളായ രണ്ടുപേർ ഇന്ന് വിവാഹജീവിതത്തിലേക്ക് കടന്നു. 58-കാരൻ രാജനും 65-കാരി സരസ്വതിയുമാണവർ.

തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജൻ.ശബരിമലയിലും പമ്പയിലും വർഷങ്ങളായി പല കടകളിലും ജോലി ചെയ്തു. വിവാഹം വേണ്ടെന്നായിരുന്നു തീരുമാനം. ലോക്ഡൗൺ സമയത്ത് പോലീസാണ് അടൂരിലെ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. 

മണ്ണടി സ്വദേശിയായ സരസ്വതിക്ക് സംസാരവൈകല്യമുണ്ട്. ജീവിതത്തിൽ തനിച്ചായ സരസ്വതിയെ രാജൻ കണ്ടുമുട്ടിയതും ഇവിടെവച്ചുതന്നെ.