കോഴിക്കോട്ട് ഒരു ഉരു ഒരുങ്ങുന്നുണ്ട്. ഉരുവെന്ന് കേള്‍ക്കുമ്പോള്‍ ബേപ്പൂരിലെ ഖലാസികള്‍ മരത്തടിയില്‍ നിര്‍മിച്ച ഉരുവിനെ കുറിച്ചല്ല പറയുന്നത്. ഇത് പാളയം അടിപ്പാതയിലെ ചുമരുകളിലാണ്. 22000 ആണികള്‍കൊണ്ട് നിര്‍മിച്ച ഈ സുന്ദരന്‍ ഉരു കാഴ്ച്ചക്കാരെ സ്വീകരിക്കാനൊരുങ്ങുകയാണ്. നഗരമാലിന്യം തള്ളാനുള്ള പ്രധാന ഇടമായിരുന്ന പാളയം അടിപ്പാതയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ്  ചുമരില്‍ ഉരുവിന്റെ രൂപം തയ്യാറാക്കുന്നത്. കോഴിക്കോടിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചിത്രപണികളും അടിപ്പാത മനോഹരമാക്കാനായി ഒരുക്കുന്നുണ്ട്.