ഏകദേശം അമ്പത് ലക്ഷത്തോളം രൂപ ചെലവ് വന്നിട്ടുണ്ട് ബിജുവിന്റെ വീട് ഇന്നത്തെ അവസ്ഥയിലാവാന്‍. ലോണെടുത്തും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമെല്ലാം വീടിന് ചെലവഴിച്ചിരുന്നു. പക്ഷെ വീടിനുള്ളില്‍ നിന്ന് അജ്ഞാത ശബ്ദം വന്നതോടെ എല്ലാം വിട്ട് വാടക വീട്ടില്‍ അഭയം തേടേണ്ട ഗതികേടിലായി ബിജുവും കുടുംബവും. ഒരു ബുക്സ്റ്റാളിലെ സെയില്‍സ്മാനാണ് ബിജു.